ഭര്‍ത്താവ് മറ്റൊരു യുവതിയുമായി ചാറ്റു ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയും കുഞ്ഞും വീടുവിട്ടു

തൃശൂര്‍ എആര്‍ ക്യാന്പിലെ പോലീസുകാരനാണ് യുവതിയുടെ ഭര്‍ത്താവ്
ഭര്‍ത്താവ് മറ്റൊരു യുവതിയുമായി ചാറ്റു ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയും കുഞ്ഞും വീടുവിട്ടു
Updated on
1 min read

കോട്ടയം: ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ട യുവതിയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതം. തലയോലപ്പറന്പ് മറവന്‍തുരുത്ത് സ്വദേശിനിയായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയുമാണ് കാണാത്യത്. ഭര്‍ത്താവുമായി പിണങ്ങിയ യുവതി പൊട്ടന്‍ചിറയിലെ വീട്ടില്‍നിന്നു വെള്ളിയാഴ്ച രാവിലെയാണ് ഇറങ്ങിപ്പോയത്. 

തൃശൂര്‍ എആര്‍ ക്യാന്പിലെ പോലീസുകാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആഭരണങ്ങളോ ഫോണോ എടുക്കാതെ യുവതി കുഞ്ഞിനേയും കൊണ്ട് വീടുവിട്ട് ഇറങ്ങിയത്. പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

യുവതിയും കുഞ്ഞും പുഴയില്‍ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം ആറിനു പോലീസും ഡോഗ് സ്‌ക്വാഡും പൊട്ടന്‍ചിറയിലെ പുഴയോരവും ബസ്‌റ്റോപ്പ് പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊട്ടന്‍ചിറ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറി യുവതി എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനുള്ള അന്വഷണം ഊര്‍ജിതമായി നടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com