ഭവിത പരീക്ഷയെഴുതി; അച്ഛന്റെ വേർപാടറിയാതെ

കെഎസ്ആർടിസി ജീവനക്കാരൻ വിആർ ബൈജു തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വാർത്ത വരുമ്പോൾ ഏക മകൾ ഭവിത വെളിയനാട് സെന്റ് പോൾസ് സ്കൂളിൽ 10ാം ക്ലാസ് മോഡൽ പരീക്ഷ എഴുതുകയായിരുന്നു
ഭവിത പരീക്ഷയെഴുതി; അച്ഛന്റെ വേർപാടറിയാതെ
Updated on: 
1 min read

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരൻ വിആർ ബൈജു തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വാർത്ത വരുമ്പോൾ ഏക മകൾ ഭവിത വെളിയനാട് സെന്റ് പോൾസ് സ്കൂളിൽ 10ാം ക്ലാസ് മോഡൽ പരീക്ഷ എഴുതുകയായിരുന്നു. രാവിലെ മരണ വിവരം നാട്ടുകാരും അധ്യാപകരും അറിഞ്ഞെങ്കിലും ഭവിതയെ അറിയിച്ചില്ല. 

ജോലി കഴിഞ്ഞ് രാവിലെ എത്തേണ്ട അച്ഛൻ വരാത്തത് എന്താണെന്നറിയാൻ ഫോൺ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകർ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്.

അവിടെ നിന്നു വൈകീട്ട് ബൈജുവിന്റെ സഹോദരൻ ബിജുവിന്റെ വീട്ടിലെത്തിച്ച ശേഷമാണു മരണ വിവരം അറിയിച്ചത്.  വാർധക്യ അവശതകളാൽ കഴിയുന്ന ബൈജുവിന്റെ അച്ഛൻ രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com