ഭാര്യയും മക്കളും കോവിഡ് ബാധിതര്‍; അക്കാര്യം മറച്ചുവെച്ച് മൂന്ന് തവണ ആശുപത്രി സന്ദര്‍ശനം; ഇന്നലെ രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്

നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത ഇടപഴകിയത് മറച്ചുവെച്ചതിനാണ് കേസ്
ഭാര്യയും മക്കളും കോവിഡ് ബാധിതര്‍; അക്കാര്യം മറച്ചുവെച്ച് മൂന്ന് തവണ ആശുപത്രി സന്ദര്‍ശനം; ഇന്നലെ രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്
Updated on
1 min read


കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത ഇടപഴകിയത് മറച്ചുവെച്ചതിനാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും രോഗം പിടിപെട്ടിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനായും ഇദ്ദേഹം മൂന്ന് തവണ പോയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആശുപത്രി ജീവനക്കാരോടും ക്വാറന്റീനില്‍ പോകാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മെയ് മാസം നാലാം തിയതി മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. നിയമാനുസൃതമല്ലാതെ എത്തിയ ഈ ബന്ധുവിനെ കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കാതെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. മെയ് 11ന് ഇദ്ദേഹം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊതുപ്രവര്‍ത്തകനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചു. 

ഇദ്ദേഹത്തിന്റെ ഭാര്യ പൈവിളകെ പഞ്ചായത്ത് അംഗമാണ്. അതിനാല്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിനോടും ക്വാറന്റീനില്‍ പോകാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com