'മകനെ കാണാതെ പോയിട്ടും രാജ്യം രക്ഷിക്കാന്‍ കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ'; കോടിയേരിയുടെ അടിയന്തരാവസ്ഥ പോസ്റ്റിന് ട്രോള്‍ മഴ

'പാര്‍ട്ടി സെക്രട്ടറിയുടെ മകനുപോലും ഒളിവില്‍ പോകേണ്ടിവരുന്ന അവസ്ഥ, ഇതല്ലേ യഥാര്‍ഥ അടിയന്തരാവസ്ഥ'
'മകനെ കാണാതെ പോയിട്ടും രാജ്യം രക്ഷിക്കാന്‍ കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ'; കോടിയേരിയുടെ അടിയന്തരാവസ്ഥ പോസ്റ്റിന് ട്രോള്‍ മഴ
Updated on
1 min read

കണ്ണൂര്‍: അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ട്രോളുകളും രൂക്ഷവിമര്‍ശനങ്ങളും. 'മകനെ കാണാതെ പോയിട്ടും രാജ്യം രക്ഷിക്കാന്‍ കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ.. അതിനിരിക്കട്ടെ കുതിരപ്പവന്‍', 'പാര്‍ട്ടി സെക്രട്ടറിയുടെ മകനുപോലും ഒളിവില്‍ പോകേണ്ടിവരുന്ന അവസ്ഥ, ഇതല്ലേ യഥാര്‍ഥ അടിയന്തരാവസ്ഥ', 'പിടികിട്ടാപ്പുള്ളിയായ മകനെ നിയമത്തിനു മുന്‍പില്‍ ഹാജരാക്കിയിട്ടുപോരേ ഈ വീരവാദം', 'കേരളത്തിലെ ഒരച്ഛന് മകന്‍ നഷ്ടപ്പെട്ടിട്ട് ഒരാഴ്ചയായി.. ഇവിടുത്തെ മൂരാച്ചി മാധ്യമങ്ങളൊന്നും അതു ചര്‍!ച്ചയാക്കിയിയില്ല.. കാരണം, നഷ്ടപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകനെയാണ്','അടിയന്തരമായി വീട്ടിലെ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കൂ സാറേ...' ഇങ്ങനെ പോകുന്നു കമന്റുകള്‍.

അശ്ലീലച്ചുവയുള്ളതും ദ്വയാര്‍ഥങ്ങളുള്ളതുമായ കമന്റുകളുമുണ്ട് കൂട്ടത്തില്‍. കമന്റുകളില്‍ ഒന്നുപോലും കോടിയേരിയെ അനുകൂലിക്കുന്നവയല്ലെന്നതും ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നാളുകളിലെ ദേശാഭിമാനി പത്രത്തിന്റെ പേജ് സഹിതം ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു താഴെയും വിമര്‍ശകരുടെ തള്ളിക്കയറ്റമാണ്. 'ടെന്‍ഷന്‍ വരുമ്പോള്‍ നിന്റെ പോസ്റ്റിനു താഴെവരുന്ന കമന്റുകള്‍ വായിക്കുകയാണ് എന്റെ ഹോബി', 'ഈ സമയത്തു ചോദിക്കാന്‍ പാടുണ്ടോന്ന് അറീല, ഏട്ടനെ കണ്ടുകിട്ടിയോ?'  എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com