

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളില്‍ നിന്ന് 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 1,20,887 പേരും ഉള്‍പ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്.
മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ രജിസ്‌ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 15,279 പേര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നില്‍.
മടങ്ങി വരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. കര്‍ണാടക ,തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 28017
കൊല്ലം 27492
പത്തനംതിട്ട 15298
കോട്ടയം 14726
ആലപ്പുഴ 18908
എറണാകുളം 22086
ഇടുക്കി 4220
തൃശ്ശൂര്‍ 47963
പാലക്കാട് 25158
മലപ്പുറം 63839
കോഴിക്കോട് 47076
വയനാട് 5334
കണ്ണൂര്‍ 42754
കാസര്‍ഗോഡ് 18624
ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 6475
കൊല്ലം 6726
പത്തനംതിട്ട 6917
കോട്ടയം 8567
ആലപ്പുഴ 7433
എറണാകുളം 9451
ഇടുക്കി 4287
തൃശ്ശൂര്‍ 11327
പാലക്കാട് 11682
മലപ്പുറം 14407
കോഴിക്കോട് 10880
വയനാട് 4201
കണ്ണൂര്‍ 15179
കാസര്‍ഗോഡ് 4617
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates