മന്ത്രി വി എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും സംബന്ധിച്ചിരുന്നു
മന്ത്രി വി എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍
Updated on: 
1 min read

കൊച്ചി : കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും സംബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രി നിരീക്ഷണത്തില്‍ പോയത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ പോയതായി മന്ത്രി സ്ഥിരീകരിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എത്ര ദിവസം നിരീക്ഷണം കഴിയണം എന്നതടക്കം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ കോർപ്പറേഷൻ ഓഫീസിൽ ഈ മാസം 15 ന് നടന്ന അവലോകനയോ​ഗത്തിൽ ഈ ഉദ്യോ​ഗസ്ഥയ്ക്കൊപ്പം മന്ത്രിയും സംബന്ധിച്ചിരുന്നു. ഇവരടക്കം ഏഴ് പേർക്ക് ഇതുവരെ കോർപ്പറേഷനിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ മാത്രം സംസ്ഥാനത്ത് 133 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്രവും ഉയര്‍ന്ന രോഗനിരക്കാണിത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 100 കവിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com