മരം വീണ് വീട് തകർന്നു; വൃദ്ധയും മൂന്ന് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

കനത്ത മഴയിലും കാറ്റിലും  മരം വീണ് വീട് തകർന്നു
മരം വീണ് വീട് തകർന്നു; വൃദ്ധയും മൂന്ന് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
Updated on
1 min read

ആറ്റിങ്ങൽ: കനത്ത മഴയിലും കാറ്റിലും  മരം വീണ് വീട് തകർന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന വൃദ്ധയും മൂന്ന് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരൂർ പാവൂർകോണം ബേബി നിവാസിൽ ബേബി (65), മക്കളായ പ്രദീപ് (48) പ്രമോദ് (40), പ്രവീൺ (33) എന്നിവരാണ് രക്ഷപ്പെട്ടത്. 

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്ത് നിന്ന മരമാണ് ശക്തമായ കാറ്റിൽ പിഴുതുവീണത്. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ചേർന്നാണ് തകർന്ന വീടിനുള്ളിൽ നിന്ന് ബേബിയേയും മക്കളേയും രക്ഷിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് മനോനില തകരാറിലായ ബേബി മക്കൾക്കൊപ്പമാണ് കഴിഞ്ഞുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com