മറയൂരിൽ യുവതിയെ വെടിവച്ചുകൊന്നു

ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം
മറയൂരിൽ യുവതിയെ വെടിവച്ചുകൊന്നു
Updated on: 
1 min read

ഇടുക്കി; ഇടുക്കി മറയൂരിൽ യുവതിയെ വെടിവച്ചുകൊന്നു. പാണപ്പെട്ടികുടിയിൽ ചന്ദ്രിക(34)യാണ് കൊല്ലപ്പെട്ടത്. ആദിവാസി ഊരിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം.

പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്. കൊലപാതകത്തിൽ ചന്ദ്രികയുടെ സഹോദരീ പുത്രൻ ചാപ്ലിയെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. മറയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER