മലക്കം മറിഞ്ഞ് വിടി ബല്‍റാം; ടിപി കേസില്‍ താന്‍ പറഞ്ഞത് അങ്ങനെയല്ല

മലക്കം മറിഞ്ഞ് വിടി ബല്‍റാം; ടിപി കേസില്‍ താന്‍ പറഞ്ഞത് അങ്ങനെയല്ല

സിബിഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. കേസ് സിബിഐക്ക് വിട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും വിടി ബല്‍റാം
Published on

പാലക്കാട്: ടിപി ചന്ദ്രശേഖന്‍ വധക്കേസില്‍ നിലപാട് മാറ്റി വിടി ബല്‍റാം. സിബിഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. കേസ് സിബിഐക്ക് വിട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിനെ തരംതാഴ്ത്തി ബിജെപിയെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബല്‍റാം വ്യക്തമാക്കി.ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായി വിജയന്‍ പങ്കുണ്ടെന്ന് കെ കെ രമ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബല്‍റാം പറഞ്ഞു. 

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്നായിരുന്നു വിടി ബല്‍റാം നേരത്തെ പറഞ്ഞത് അതിനു കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടിയെ കണക്കാക്കിയാല്‍ മതിയെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നിര്‍ത്തി തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്ന് ബല്‍റാം ആവശ്യപ്പെട്ടിരുന്നു. ബല്‍റാമിന്റെ നിലപാടിനെതിരെ തിരുവഞ്ചൂര്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ബല്‍റാം നിലപാട് മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com