മലപ്പുറത്ത് പത്താം ക്ലാസുകാരി അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

ഓൺലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് വീട്ടുകാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മരിച്ചത്.  സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

അതേസമയം വീട്ടിൽ വഴക്കുണ്ടായതിൻറെ പിന്നാലെയാണ് കുട്ടി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com