മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്.
മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Updated on
1 min read

പാലക്കാട്: പ്രമുഖ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. 

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാര്‍ സിമന്റില്‍ അഴിമതി നടന്നതെന്നാണ് സൂചന. ഹോട്ടലുകളും ഫ്‌ലാറ്റുകളും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com