തിരുവനന്തപുരം: മലയാളികൾ മൂന്ന് നേരം മതേതരത്വം തിന്ന് വയറ് നിറയ്ക്കട്ടെയെന്ന് ബിജെപി വക്താവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ. വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്. സംസ്ഥാനത്ത് ബിജെപി സീറ്റ് നേടാതിരുന്നത് മാധ്യമങ്ങളുടെയും ഇടത് വലതു നേതാക്കളുടെയും ദുഷ്പ്രചാരണം കാരണമാണെന്നും ഗോപാലകൃഷ്ണൻ പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കേരളത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എന്ത് അർഹതയാണ് ഉള്ളത്? മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോദി നൽകിയ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നില്ലായിരുന്നുവെങ്കിൽ കുമ്മനം ജയിച്ചേനെ. വത്തിക്കാന്റെ സ്വാധീനം ഉപയോഗിച്ചാണ് ക്രിസ്ത്യാനികളെ വോട്ട് ചെയ്യുന്നതിൽ നിന്നും തടഞ്ഞത്. മോദിയിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികൾ നേടിയ സഭകളാണ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞതെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates