പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലവെളളപ്പാച്ചിലില്‍ മലമ്പാമ്പ് ഒഴുകിയെത്തി, നാട്ടുകാര്‍ പിടികൂടിയ പാമ്പിനെ വേണ്ടെന്ന് പൊലീസ്, ചാക്കില്‍ കെട്ടിയ പാമ്പ് പൊലീസ് സ്റ്റേഷനില്‍

മലവെളളപ്പാച്ചിലില്‍ മലമ്പാമ്പ് ഒഴുകിയെത്തി, നാട്ടുകാര്‍ പിടികൂടിയ പാമ്പിനെ വേണ്ടെന്ന് പൊലീസ്, ചാക്കില്‍ കെട്ടിയ പാമ്പ് പൊലീസ് സ്റ്റേഷനില്‍
Published on

കൊച്ചി: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മലമ്പാമ്പിനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിയവര്‍ കുടുങ്ങി. പാമ്പിനെ സ്വീകരിക്കാന്‍ പൊലീസ് വിസമ്മതിച്ചതായും തുടര്‍ന്ന് അവിടെ ഉപേക്ഷിച്ചു മടങ്ങിയെന്നും പിടികൂടിയവര്‍ പറഞ്ഞു.

മുട്ടാര്‍ പുഴയ്ക്കു സമീപം വീട്ടുവളപ്പില്‍ എത്തിയ മലമ്പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇതുമായി ഇവര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ആറടിയോളം നീളമുള്ള പാമ്പിനെ ചാക്കില്‍ കെട്ടിയാണ് സ്റ്റേഷനില്‍ എത്തിച്ചത്.

മുമ്പും ഇത്തരത്തില്‍ മലമ്പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും ഇതിനെ പൊലീസിനു കൈമാറി പൊലീസ് ഫയര്‍ ഫോഴ്‌സിനെ ഏല്‍പ്പിക്കാറാണ് പതിവെന്നും പിടികൂടിയവര്‍ പറയുന്നു. ഇത്തവണ പാമ്പിനെ സ്വീകരിക്കാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോരുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com