മല്ലിക, സുമതി, സിന്ധു... തുടങ്ങി പല പേരുകള്‍; ഹോം നഴ്‌സ് ചമഞ്ഞ് സ്വര്‍ണകവര്‍ച്ചയും വാഹനമോഷണവും; അറസ്റ്റ് 

ഹോം നഴ്‌സ് ചമഞ്ഞ് വീടുകളില്‍ നിന്ന് സ്വര്‍ണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവതി പിടിയില്‍
മല്ലിക, സുമതി, സിന്ധു... തുടങ്ങി പല പേരുകള്‍; ഹോം നഴ്‌സ് ചമഞ്ഞ് സ്വര്‍ണകവര്‍ച്ചയും വാഹനമോഷണവും; അറസ്റ്റ് 
Updated on
1 min read

തൃശൂര്‍: ഹോം നഴ്‌സ് ചമഞ്ഞ് വീടുകളില്‍ നിന്ന് സ്വര്‍ണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവതി പിടിയില്‍. പാലക്കാട് കൊടുമ്പ് സ്വദേശിനിയായ മഹേശ്വരിയെ തൃശൂര്‍ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.നാല്‍പത്തിയൊന്നുകാരിയായ മഹേശ്വരി ഹോം നഴ്‌സ് ചമഞ്ഞ് വീടുകളിലെത്തി നിരവധി മോഷണം നടത്തിയതായി പൊലീസ് പറയുന്നു. 

മല്ലിക, സുമതി, സിന്ധു തുടങ്ങി പലപേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ വീട്ടിലായിരുന്നു അവസാനത്തെ കവര്‍ച്ച. തൃശൂര്‍ പഴുവില്‍ സ്വദേശിയായ രാജീവിന്റെ വീട്ടില്‍ മൂന്നു മാസത്തോളം ജോലി ചെയ്തു. മാതാപിതാക്കളെ പരിചരിച്ചു. ഇതിനിടെയാണ്, മൂന്നരപവന്റെ ആഭരണങ്ങളും വീട്ടിലെ സ്‌കൂട്ടറുമായി സ്ഥലംവിട്ടത്. യുവതിയെക്കുറിച്ച് എല്ലാ സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് പാലക്കാട് സ്വന്തം നാട്ടില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com