മഴ: കൂടുതല്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ: കൂടുതല്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി:  കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ജില്ലകള്‍ക്കു പുറമേ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ഉച്ചയ്ക്കു ശേഷം അവധിയായിരിക്കും.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കുട്ടികള്‍ വീടുകളില്‍ തിരിച്ചെത്തി എന്ന് പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. മാതാപിതാക്കള്‍ ജോലി സ്ഥലങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കലക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം ജില്ലയില്‍ അവധി കോളജുകള്‍ക്ക് ബാധകമല്ല. ആലപ്പുഴ ജില്ലയില്‍ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. തൃശൂര്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  

കൊട്ടാരക്കര താലൂക്കിലെയും പുനലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലെയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൊല്ലം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com