മാർച്ച് 19, 21 ദി‌വസങ്ങളിൽ ഈ വിമാനങ്ങളിൽ യാത്രചെയ്തവർ ശ്രദ്ധിക്കുക; നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്ക് കോവിഡ് 

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരും വിദേശത്തുനിന്ന് എത്തിയവരാണ്
മാർച്ച് 19, 21 ദി‌വസങ്ങളിൽ ഈ വിമാനങ്ങളിൽ യാത്രചെയ്തവർ ശ്രദ്ധിക്കുക; നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്ക് കോവിഡ് 
Updated on
1 min read

മലപ്പുറം: ഇന്ന് സംസ്ഥാനത്തു കോവിഡ് 19 സ്ഥിരീകരിച്ച 15 പേരിൽ രണ്ടുപേർ മലപ്പുറം മഞ്ചേരി സ്വദേശികളാണെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരും വിദേശത്തുനിന്ന് എത്തിയവരാണ്. ഈ സാഹചര്യത്തിൽ ഇവർ യാത്രചെയ്ത വിമാനങ്ങളുടെ വിവരങ്ങളും യാത്രാതിയതികളും പുറത്തിവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. 

മാർച്ച് 19, 21 ദിനങ്ങളിലാണ് ഇവർ വിമാനയാത്ര നടത്തിയത്. മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്ത‌ിൽ എത്തിയ എയർ ഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലാണ് രോ​ഗ ബാധ സ്ഥിരീകരിച്ച വേങ്ങര കൂരിയാട് സ്വദേശി യാത്രചെയ്തത്. മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലാണ്  കടലുണ്ടി സ്വദേശി നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയത്. 

ഇവരുടെ സഹയാത്രികരായിരുന്നവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടു. 

മലപ്പുറം ജില്ലാ കളക്ടർ പങ്കുവച്ച കുറിപ്പ്

#Most_Urgent
#സംസ്ഥാനത്ത്_ഇന്ന്_കോവിഡ്19_സ്ഥിരീകരിച്ച_പതിനഞ്ചുപേരിൽ_രണ്ടുപേർ_മലപ്പുറം_ജില്ലക്കാരാണ്

1.വേങ്ങര കൂരിയാട് സ്വദേശി
മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലാണ് ഇയാൾ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .


2. കടലുണ്ടി നഗരം സ്വദേശി
മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരി എയർപോർട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇവരെ മാർച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലും
മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലും
യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ലാത്തതുമാണ്.

ജില്ലാ മെഡിക്കൽ കൺട്രോൾ റൂം നമ്പർ
0483 2733251, 0483 2733252, 0483 2733253, 0483 2737858, 0483 2737857,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com