മുൻ പി​എ​സ്‌സി ​ ചെയർമാൻ കെ എസ് രാധാകൃഷ്ണൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു; മത്സരിക്കുന്നത് ആലപ്പുഴയിൽ

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യി​ൽ​നി​ന്നാണ് രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ചത്
മുൻ പി​എ​സ്‌സി ​ ചെയർമാൻ കെ എസ് രാധാകൃഷ്ണൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു; മത്സരിക്കുന്നത് ആലപ്പുഴയിൽ
Updated on
1 min read

ന്യൂ​ഡ​ൽ​ഹി: മു​ൻ പി​എ​സ്‌സി ​ചെ​യ​ർ​മാ​നായ ഡോ കെ എ​സ് രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യി​ൽ​നി​ന്നാണ് രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ചത്. ഡ​ൽ​ഹി​യി​ലെ ബിജെപി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ വച്ചായിരുന്നു അംഗത്വ സ്വീകരണം.

വരുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മത്സരിക്കുന്നതിന് മുന്നോടിയായാണ് പാർട്ടിയിൽ അം​ഗത്വമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ‌

കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നശേഷം ഡല്‍ഹിയില്‍ വച്ച് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com