മൂന്ന് തരം പുതിയ ഉറുമ്പുകള്‍ കൂടി, കണ്ടെത്തിയത് വരട്ടാറിന്റെ തീരത്ത് നിന്ന്

ടെട്രാമോറിയം കാല്‍ഡേറിയം, കരിമ്പാര ലിഗ്നേറ്റ, ഹൈപ്പോ പൊനീറ എന്നിങ്ങനെ മൂന്ന് തരം ഉറുമ്പുകളെ കണ്ടെത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെങ്ങന്നൂര്‍: വരട്ടാറിന്റെ തീരത്ത് മൂന്ന് തരം പുതിയ ഉറുമ്പുകളെ കണ്ടെത്തി. വരട്ടാര്‍-ആദി പമ്പാ തീരങ്ങളില്‍ നിന്നാണ് ടെട്രാമോറിയം കാല്‍ഡേറിയം, കരിമ്പാര ലിഗ്നേറ്റ, ഹൈപ്പോ പൊനീറ എന്നിങ്ങനെ മൂന്ന് തരം ഉറുമ്പുകളെ കണ്ടെത്തിയിരിക്കുന്നത്. 

ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു വരട്ടാറിന്റെ തീരത്ത് പഠനം നടത്തിയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റേയും ഭൂമിത്രസേനാ ക്ലബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

മണ്ണിന് അടിയിലും, കരിയിലകള്‍ക്ക് ഇടയിലുമാണ് ഈ മൂന്നിനം ഉറുമ്പുകളുടെ വാസം. ഇരുകരകളിലും നടത്തിയ പഠനത്തില്‍ ആകെ 41 ഇനം ഉറുമ്പുകളെയാണ് കണ്ടെത്തിയത്. ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഉറുമ്പ് ഗവേശക സംഘാംഗമായ മനോജ് വെമ്പായത്തിന്റെ സഹായത്തോടെയാണ് പുതിയ ഇനം ഉറുമ്പുകളെ തിരിച്ചറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com