മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നെത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നെത്തും
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നെത്തും
Updated on
1 min read

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നെത്തും. വൈകീട്ട് അഞ്ചിന് എത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും.

സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനമായ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടി നാളെ 10ന് നിയമസഭാ സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി എറണാകുളം ഗസ്റ്റ്ഹൗസില്‍ താമസിക്കും

ഏഴിന് രാവിലെ ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രാതല്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 11ന്് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് 12: 30ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും. 2.45 ന് കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് തിരിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com