

കോഴിക്കോട്: ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമത്തിലൂടെ അധികാരത്തില്‍ തുടരമാമെന്നാണ് സിപിഎം കരുതുന്നത്. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മോദി രാജ്യത്തെ കേള്‍ക്കുന്നില്ല. സ്വന്തം മന്‍ കി ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ ജോലി, ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ത്തു. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം ഒരാളുടെ ശബ്ദം മാത്രമാണ് കേട്ടത്. കോഴിക്കോട് കോണ്‍ഗ്രസിന്റെ ജനമഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മാണ് കൃപേഷിനെയും ശരത് ലാലിനെയും കൊന്നത്. അക്രമത്തിലൂടെ അധികാരത്തില്‍ തുടരമാമെന്നാണ് സിപിഎം കരുതുന്നത്. അത് നടക്കില്ല. കേരളം നീതിയുടെ മണ്ണാണ്. ഈ രണ്ട് ചെറുപ്പക്കാര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും. സിപിഎം ആകെ ചെയ്യുന്നത് അക്രമ രാഷ്ട്രീയം മാത്രമാണ്. തൊഴില്‍ നഷ്ടപ്പെടുന്ന കാര്യത്തില്‍ സിപിഎമ്മിന് മറുപടിയില്ല. മൂന്നു ലക്ഷം സ്ത്രീകള്‍ക്കാണ് കശുവണ്ടി മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. റബ്ബര്‍ മേഖല തകര്‍ന്നു. സിപിഎം ജനങ്ങളോട് മറുപടി പറയേണ്ടിവരും. സിപിഎം പ്രത്യശാസ്ത്രത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് മനസ്സിലാകും. ബിജെപിയും സിപിഎമ്മും അക്രത്തെയാണ് പ്രപോത്സാഹിപ്പിക്കുന്നത്. മോദിയുടെ പ്രസംഗങ്ങളില്‍ അദ്ദേഹം ജനങ്ങളെ അധിക്ഷേപിക്കുന്നു. നല്ലവാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല. അദ്ദേഹത്തിന് ഒരാളോട് മാത്രമാണ് സ്‌നേഹം അത് അനില്‍ അംബാനിയാണ്- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഞാന്‍ തമിഴ്‌നാട്ടിലെ 3000 കോളജ് വിദ്യാര്‍ത്ഥിനികളോട് ചോദിച്ചു നിങ്ങള്‍ക്ക് എന്താണ് നോട്ട് നിരോധനത്തെക്കുറിച്ചുള്ള അഭിപ്രായമെന്ന്. അത് അസംബന്ധമാണെന്ന് അവര്‍ പറഞ്ഞു. അല്‍പം വിനയം നമ്മുടെ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിനും പോയി വിദ്യാര്‍ത്ഥികളോട് ചോദിക്കമായിരുന്നു. കര്‍ഷകരോടും കച്ചവടക്കാരോടും ഒന്നും ചോദിക്കാതെ നോട്ട് നിരോധനം പ്രഖ്യാപിച്ചു.കോടിക്കണക്കിന് ആളുകളുടെ ഭാവി കളഞ്ഞു. കാര്‍ഷിക മേഖലയും വ്യവസായ മേഖലയും തകര്‍ത്തു.
സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് പോലും ആലോചിച്ചില്ല. എഴുപത് വര്‍ഷം നമ്മുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ച ആര്‍ബിഐയോട് പോലും ചോദിക്കാന്‍ തയ്യാറായില്ല,. നമ്മുടെ ഭരണഘടന സ്ഥാപനങ്ങളെ തകര്‍ത്തു കളഞ്ഞു. 45 കൊല്ലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലിയായ്മ രാജ്യത്തുണ്ടായി. കേരളത്തില്‍ ഉള്‍പ്പെടെ കഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടീശ്വരന്‍മാരുടെ കടം എഴുതിത്തള്ളുന്ന മോദി കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ല. നീരവ് മോദിയെ നീരവ് ഭായ് എന്നാണ് അദ്ദേഹം വിളിക്കുന്നത് അനില്‍ അംബാനിയെ അംബാനി ഭായ് എന്നാണ് വിൡക്കുന്നത്. അവരെല്ലാം അദ്ദേഹത്തിന് സഹോദരരെപ്പോലെയാണ്. പക്ഷേ കര്‍ഷകരെ, വ്യാപാരികളെ അദ്ദേഹം സഹോദരാ എന്ന് വിളിക്കുന്നില്ല. ചെറുപ്പക്കാരെ ഭായ് എന്ന് വിളിക്കുന്നില്ല- രാഹുല്‍ പറഞ്ഞു.
പുല്‍വാമയില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി മൂന്നരമണിക്കൂര്‍ സിനിമ ഷൂട്ടിങിലായിരുന്നു.നാഷ്ണല്‍ ജോഗ്രഫിക്കാരോട് മൃഗങ്ങളെക്കുറിച്ചും പാര്‍ക്കുകളെക്കുറിച്ചും പറയുകയായിരുന്നു. അഭിനയിച്ച് കഴിഞ്ഞപ്പോള്‍ ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് കൊടുത്തു കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന് വേണ്ടത് രണ്ട് ഇന്ത്യയാണ്. ഒന്ന് പതിനഞ്ച്് പണക്കാര്‍ത്ത് മാത്രമുള്ള ഇന്ത്യ. മറ്റേത് തൊഴിലില്ലായ്മയും പട്ടിണിയും നിറഞ്ഞ സാധാരണക്കാരുടെ ഇന്ത്യ. രണ്ട് ഇന്ത്യയെ നമ്മള്‍ അവുവദിക്കില്ല. നാം അധികാരത്തിലെത്തിയാല്‍ ഒറ്റയിന്ത്യ മാത്രമേ കാണുള്ളു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വരുമാന രേഖ നിശ്ചയിക്കും. മോദി മുപ്പതിനായിരം കോടി അംബാനിക്ക് നല്‍കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഞങ്ങള്‍ കോടികള്‍ നല്‍കും.ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്കും രോഗം ബാധിക്കുമെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം.
സ്ത്രീകള്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. ലോക്‌സഭയിലും രാജ്യസഭയിലും മാത്രമല്ല രാജ്യത്തെ സകല നിയമസഭയിലും വനിതാ സംവരണം നടപ്പാക്കും. 33ശതമാനം വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യും. എല്ലാ സര്‍ക്കാര്‍ ജോലിയിലും 33 ശതമാനം തൊഴില്‍ സംവരണം നടപ്പാക്കും-അദ്ദേഹം പറഞ്ഞു.
മോദി ബാങ്കിങ് സിസ്റ്റം പതിനഞ്ച് ക്രോണി ക്യാപ്റ്റലിസ്റ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വെച്ചു. ബാങ്കിങ് സിസ്റ്റം കോര്‍പറേറ്റുകളില്‍ നിന്ന് തിരിച്ചെടുക്കും. ബാങ്കുകളുടെ കവാടം സംരംഭവകര്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കും. ഈ രാജ്യം എല്ലാവര്‍ക്കുമുള്ളതാണ്. ആരും പേടിച്ച് ജീവിക്കേണ്ട അവസ്ഥ വരരുത്. സ്‌നേഹവും സമാധാനവും ഉറപ്പാക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് കോണ്‍ഗ്രസിന്റെത്. ഞങ്ങള്‍ക്ക് എല്ലാവരും ഇന്ത്യ എന്ന് പറയുന്ന വലിയൊരു കടലിന്റെ തുള്ളിയാണ്. ഞങ്ങള്‍ക്ക് നിങ്ങളോടൊപ്പം നിങ്ങള്‍ക്കുവേണ്ടി രാജ്യത്തെ മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നു- അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates