

കൊച്ചി: തോളില്‍ ഒരു ചെറിയ ബാഗും ഒരു കുപ്പിവെള്ളവുമായി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രിയെ ആരും മറന്നുകാണില്ല. എന്നാല്‍ മോദിയായി സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍. പ്രധാനമന്ത്രിയുമായുള്ള രൂപസാദൃശ്യമാണ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണമെന്നും രാമചന്ദ്രന്‍ പറയുന്നു. കന്നടഭാഷയിലുള്ള ചിത്രത്തിലാണ് മോദിയായി രാമചന്ദ്രന്‍ എത്തുന്നത്.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയും പ്രതികരിച്ചിരുന്നു. രൂപസാദൃശ്യം കൊണ്ട് കാണുന്നവരെല്ലാം ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും തുടങ്ങി. ഈയൊരു സാഹചര്യത്തിലാണ് കന്നട സംവിധായകന്‍ അപ്പി പ്രസാദിന്റെ സ്റ്റേറ്റ്‌മെന്റ് എന്ന സിനിമയില്‍ പ്രധാനമന്ത്രിയായി അഭിനയിക്കാന്‍ രാമചന്ദ്രനെ വിളിക്കുന്നത്. ബംഗളൂരിലും കൂര്‍ഗിലും മറ്റുമായി ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രം പ്രചരിച്ചതോടെ മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെടുത്തി ട്രോളുകളും വന്നുതുടങ്ങി. ട്രോളുകളോട് നല്ല പ്രതികരണമല്ല ഉണ്ടായത്. ഉടനെ ഓള്‍ ഇന്ത്യ ബാക്‌ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി മോദി ആരാധകര്‍ രംഗത്തെത്തി. രാജ്യത്തെ പ്രധാനമന്ത്രിയെ തമാശകഥാപാത്രമായി ചിത്രീകരിക്കുന്നത് നിസ്സാരകാര്യമല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം.
എന്നാല്‍, വൈകാതെ മോദിയുടെ ഔദ്യോഗിക പേജില്‍നിന്ന് ട്രോളുകള്‍ക്ക് കൃത്യമായ മറുപടിയെത്തി. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകള്‍ ആവശ്യമാണ് എന്നായിരുന്നു മോദിയുടെ മറുപടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates