

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംച്ചിച്ചവരെ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി. നടപടിയുടെ സാഹചര്യം അറിയിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നപടികള്‍ മാത്രമെ സ്വീകരിക്കാവൂ എന്നും ഡിജിപി അറിയിച്ചു.
ലോക്ക്ഡൗണിന്റെ പരിശോധനയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. അതുകൊണ്ട്് ഉന്നതഉദ്യോഗസ്ഥരുള്‍പ്പെടെ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കേണ്ടുതുള്ളു എന്ന് മുഖ്യമന്ത്രിയും ഡിജിപിയും ആവര്‍ത്തിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാല്‍ നിയമപരമായി കേസെടുക്കുക എന്നതുമാത്രമാണ് ചെയ്യേണ്ടെത്. എന്നാല്‍ യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നുണ്ടായത് ശരിയായ സമീപനമല്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം അറിയിക്കണണം. അവരെ എത്തമീടിക്കാനുള്ള സാഹചര്യം എന്തായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ നിയമപരമായി കേസെടുത്തിട്ടുണ്ടോ എന്നതുള്‍പ്പെടെയാണ് ഡിജി വിശദീകരണം തേടിയത്.
വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെയാണ് പൊലീസ് പരസ്യമായി എത്തമിടീപ്പിച്ചത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 
പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്.
എല്ലാദിവസവും നൂറോളം കേസുകള്‍ എടുക്കുന്നുണ്ടെന്നും എന്നാല്‍ കേസ് എടുത്തിട്ടും ആളുകള്‍ക്ക് വീടിനകത്ത് ഇരിക്കുന്നില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. കൊറോണയുടെ ഗൗരവം ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. മൂന്നുനാലുദിവസം വളരെ മാന്യമായി വീടിനു പുറത്തുവരരുതെന്ന് എല്ലാവരോടും പറഞ്ഞു. എന്നാല്‍ ആര്‍ക്കും സീരിയസ്‌നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവര്‍. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവര്‍ വീട്ടിലിരിക്കുകയും വേണം. നാട്ടുകാര്‍ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം. ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതേയില്ല. ആളുകള്‍ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയതതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
