യുദ്ധം വന്നാലും നമുക്ക് അതിജീവിക്കാനാകും; നല്ല വശങ്ങള്‍ മാത്രം കാണൂ; ഈ കൂട്ടായ്മ നിലനിര്‍ത്തുവെന്ന് ടൊവിനോ(വീഡിയോ) 

യുദ്ധം വന്നാലും നമുക്ക് അതിജീവിക്കാനാകും - നല്ല വശങ്ങള്‍ മാത്രം കാണൂ - ഈ കൂട്ടായ്മ നിലനിര്‍ത്തുവെന്ന് ടൊവിനോ
യുദ്ധം വന്നാലും നമുക്ക് അതിജീവിക്കാനാകും; നല്ല വശങ്ങള്‍ മാത്രം കാണൂ; ഈ കൂട്ടായ്മ നിലനിര്‍ത്തുവെന്ന് ടൊവിനോ(വീഡിയോ) 
Updated on
1 min read

കൊച്ചി: ഇനി എന്തുദുരിതം വന്നാലും അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ പ്രളയക്കെടുതി നമുക്ക് തന്നതെന്ന് നടന്‍ ടൊവിനോ. നമുക്ക് ഉണ്ടായ നഷ്ടങ്ങള്‍ വലുതാണ് എങ്കിലും നമുക്ക് ഇതിന്റെ നല്ല വശം മാത്രം കാണാം. ദുരിതാശ്വാസക്യാംപിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ വാക്കുകള്‍

ഒരുപാട് പേര്‍ക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്. എല്ലാ ജില്ലകളും ഒരേ പോലെയാണ് തകര്‍ന്നത്. ഇനി വീടുകളില്‍ എത്തുമ്പോള്‍ മാലിന്യം അടിഞ്ഞ് കൂടും. ഇതിനെ തുടര്‍ന്ന നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. നമുക്ക് ഇപ്പോഴുള്ള കൂട്ടായ്മ നിലനിര്‍ത്താനായാല്‍ നമുക്ക് നമ്മെ തിരിച്ചുപിടിക്കാനാകുമെന്ന് ടൊവിനോ പറഞ്ഞു

ക്യാംപിലുള്ള പലര്‍ക്കും ജീവിതം മാത്രമാണ് നഷ്ടമാകാത്തത്. ജീവിതമാര്‍ഗം നഷ്ടമായിട്ടുണ്ട്. കൂട്ടായി, യോജിച്ച് നമുക്ക് നമ്മുടെ പ്രയാസത്തെ മറികടക്കാന്‍ കഴിയണം. ഒരു കോടി മനുഷ്യര്‍ ഒരു രൂപയിട്ടാല്‍ ഒരുകോടി രൂപയാകും. അതുപോലെ എല്ലാവരും ശ്രമിച്ചാല്‍ നമുക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയും. അതിന് തക്കതായ ഭരണനേതൃത്വം നമുക്കുണ്ട്. വലിയ രീതിയിലുള്ള ആളപായം നമുക്ക് ഉണ്ടായിട്ടില്ല.നമുക്ക് സന്തോഷത്തോടെ ഈ കേരളം പടുത്തയര്‍ത്താം. ഇനിയും കുറെ കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയുമെന്ന് ടൊവിനോ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com