യുവതിയെ മർദ്ദിച്ച് കൊന്നു ; ഭർത്താവ് കസ്റ്റഡിയിൽ

കുടുംബകലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മർദ്ദിച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്
യുവതിയെ മർദ്ദിച്ച് കൊന്നു ; ഭർത്താവ് കസ്റ്റഡിയിൽ
Updated on
1 min read

ആലപ്പുഴ: ആലപ്പുഴയിൽ യുവതി മർദനമേറ്റ് മരിച്ചു. ചേർത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ സൗമ്യയാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് പ്രജിത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഇന്ന് പുലർച്ചയോടെയാണ് സംഭവമുണ്ടായത്. കുടുംബകലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മർദ്ദിച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്. 

കൊലപാതകത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com