യുവതിയാല്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു
തിരുവനന്തപുരം: പീഢനത്തെത്തുടര്‍ന്ന് സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വാമി ഗംഗേശാനന്ദയുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ ആശുപത്രി വിടുന്നതോടെ കോടതിയില്‍ ഹാജരാക്കും. ഇതിനിടയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി.
ബലാല്‍സംഘക്കേസിലാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഢനം തടയുന്നതിനായി പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിയ്ക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ സ്വാമി താന്‍ സ്വയം മുറിച്ചതാണെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി മുറിച്ചതാണെന്ന് മൊഴി തിരുത്തി.
തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ നേരിട്ടെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കുകയും ചെയ്തു.
Related Article
പെണ്‍കുട്ടിയുടെ നടപടി ധീരം, എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി
ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി സംഘപരിവാര്‍ പരിപാടികളിലെ സജീവ സാന്നിധ്യം
ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം
സ്വാമിക്ക് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; യുവതിയുടെ മൊഴിയില്‍ അമ്മയ്ക്കെതിരേയും കേസ്
തിരുവനന്തപുരത്ത് ലൈംഗിക പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

