യുവതിയുടെ ന​ഗ്ന വീഡിയോ സാമൂഹിക മാധ്യമ ​ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു; സമുദായ നേതാവ് അറസ്റ്റിൽ

യുവതിയുടെ ന​ഗ്ന വീഡിയോ സാമൂഹിക മാധ്യമ ​ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ കോതമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തു
യുവതിയുടെ ന​ഗ്ന വീഡിയോ സാമൂഹിക മാധ്യമ ​ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു; സമുദായ നേതാവ് അറസ്റ്റിൽ
Updated on
1 min read

കോതമം​ഗലം: യുവതിയുടെ ന​ഗ്ന വീഡിയോ സാമൂഹിക മാധ്യമ ​ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ കോതമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്. സമുദായ സംഘടനയുടെ കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രധാന ഭാരവാ​ഹിയാണ് മനീഷ്.

മുൻ ഭാരവാ​ഹിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘടനയ്ക്ക് അപകീർത്തിയുണ്ടാക്കിയെന്ന് കാണിച്ച് മനീഷിനെതിരെ ട്രസ്റ്റ് അം​ഗവും പൊലീസിൽ പരാതി നൽകി. 

വീഡിയോ കോൾ വഴി അബദ്ധത്തിൽ ന​ഗ്ന ദൃശ്യം പ്രതിയുടെ പക്കലത്തിയെന്നാണ് യുവതിയുടെ മൊഴി. ഇൻസ്പെക്ടർ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ‍് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com