യുവതിയെ കൊന്ന് കുഴിച്ചുമൂടി; തിരുവനന്തപുരത്ത് ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി
യുവതിയെ കൊന്ന് കുഴിച്ചുമൂടി; തിരുവനന്തപുരത്ത് ഭര്‍ത്താവ് കസ്റ്റഡിയില്‍
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി. വാലിക്കുന്ന് കോളനിയില്‍ താമസിക്കുന്ന സിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്‍കി.

രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി.

എന്നാല്‍ കുട്ടികള്‍ അത് വിശ്വസിച്ചില്ല. അമ്മയും അച്ഛനും തമ്മില്‍ വഴിക്കിട്ടെന്നും വഴക്കിന് ശേഷം അമ്മയെ കാണാനില്ലെന്നും കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസികള്‍ പരിശോധിച്ചപ്പോള്‍ കക്കൂസിന് സമീപം കുഴിയെടുത്ത നിലയില്‍ കാണുകയായിരുന്നു. അയല്‍വാസികള്‍ ഈ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം മറവുചെയ്തായി കാണാന്‍ കഴിഞ്ഞു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com