യുവനടിയെ പീഡിപ്പിച്ച കേസ്: ആറ് കോടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; വഴിത്തിരിവ്

യുവനടിയെ പീഡിപ്പിച്ച കേസ്: ആറ് കോടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത് - വഴിത്തിരിവ്
യുവനടിയെ പീഡിപ്പിച്ച കേസ്: ആറ് കോടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; വഴിത്തിരിവ്
Updated on
1 min read

കൊച്ചി:  മോഡലും നടിയുമായ യുവതിയെ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡന പരാതി നല്‍കിയ യുവതി നിര്‍മ്മാതാവില്‍ നിന്ന് പണം ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തുവന്നത്.  കേസില്‍ നിന്ന് പിന്‍മാറാന്‍ ആറു കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള നടിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

സിനിയമയില്‍ പ്രധാനവേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 2017ഏപ്രിലിലാണ് പീഡനം നടന്നതായി പരാതിയില്‍ പറയുന്നത്. കതൃക്കടവിലെ ഫ്‌ലാറ്റില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും തന്നെ നിര്‍മ്മാതാവ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിര്‍മ്മാതാവ് അയച്ചതെന്ന് പറയുന്ന സന്ദേശങ്ങളും നടി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ നടിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. തൃശൂര്‍ സ്വദേശിയായ 25കാര്യയായ യുവനടിയാണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം യുവതി പൊലീസിന് കൈമാറിയ ദൃശ്യങ്ങളില്‍ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് സൂചന. പക്ഷെ സംഭാഷണ ശകലങ്ങളില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമവുമുണ്ടെന്ന് പൊലീസ് പറയുന്നു. ലൈംഗിക പീഡനത്തിന്റെ പേരില്‍ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടത്തിയോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്ന് തുടരുന്നുണ്ടെങ്കിലും നടി തയ്യാറാല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com