ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസയുമായി മാതാ അമൃതാനന്ദമയി

രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസയുമായി മാതാ അമൃതാനന്ദമയി
Published on

തിരുവനന്തപുരം: രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി മാതാ അമൃതാനന്ദമയി. രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രിക്ക് ദൈവം കരുത്തുനല്‍കട്ടെയെന്ന വിഡിയോ സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.

''രാജ്യത്തിന് അകത്തുനിന്നും അയല്‍രാജ്യങ്ങളില്‍നിന്നും പലവിധ പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി കൃത്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അതിന് ദൈവം അദ്ദേഹത്തിന് കരുത്തു നല്‍കട്ടെ''- മാതാ അമൃതാനന്ദമയി പറഞ്ഞു.

മഹത്തായ നമ്മുടെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് ആദരവായാണ് കാണുന്നതെന്ന് മറുപടി സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മാതാ അമൃതാനന്ദമയി ഉള്‍പ്പെടെ രാജ്യത്തെ സ്ത്രീശക്തിയുടെ അനുഗ്രഹം വലിയ കരുത്താണ് തനിക്കു നല്‍കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com