

തിരുവനന്തപുരം: രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയറിന്റെ കാറ്റ് പോയി വഴിയില്‍ കുടുങ്ങിയ യുവതിക്ക് പൊലീസ് രക്ഷകരായി. സംഭവം വിവരിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായി.
തിരുവനന്തപുരത്തുനിന്നും കോഴിക്കേട്ടേയ്ക്ക് പോവുകയായിരുന്ന കടലുണ്ടി സ്വദേശിനി ശബ്‌നയ്ക്കാണ് പൊലീസിന്റെ പുതിയ സ്ത്രീ സുരക്ഷ പദ്ധതിയായ നിഴല്‍ മുഖേനെ സഹായം ലഭിച്ചത്. രാത്രി 9.30 ന് തൃശൂര്‍ കൊരട്ടി പൊലീസ് സ്റ്റേഷന് സമീപം ചിറങ്ങരയില്‍ വെച്ചാണ് കാറിന്റെ ടയറില്‍ കാറ്റില്ലെന്ന് മനസിലായത്.
112  എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടതോടെ പത്തുമിനിറ്റിനകം കൊരട്ടി പൊലീസും ഹൈവെ പൊലീസും സ്ഥലത്തെത്തി. മെക്കാനിക്കിനെ വിളിച്ചുവരുത്തി സ്‌പെയര്‍ ടയര്‍ ഘടിപ്പിച്ചു നല്‍കുകയും അടുത്തവര്‍ക്ക് ഷോപ്പിലെത്തി എല്ലാ വീലിലും കാറ്റ് നിറച്ചുകൊടുക്കുകയും ചെയ്തു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates