റോഡരികിൽ ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയെന്ന് പരാതി; ന​ഗരസഭാ കൗൺസിലർക്ക് മർ​ദ്ദനം

റോഡരികില്‍ ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയതിന് നഗരസഭാ കൗൺസിലർക്ക് മർദ്ദനം
റോഡരികിൽ ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയെന്ന് പരാതി; ന​ഗരസഭാ കൗൺസിലർക്ക് മർ​ദ്ദനം
Updated on: 
1 min read

തിരൂരങ്ങാടി: റോഡരികില്‍ ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയതിന് നഗരസഭാ കൗൺസിലർക്ക് മർദ്ദനം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്നലെയാണ് സംഭവം. തിരൂരങ്ങാടി നഗരസഭ ഏഴാം വാർഡ് കൗൺസിലർ മൊയ്ദീൻ എന്ന ഇമ്പിച്ചിക്കാണ് മർദ്ദനമേറ്റത്.  

മൊയ്ദീന്റെ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉണക്കാനിട്ട ഉള്ളിക്ക് പുറത്ത് കയറി. ഇതോടെ കടക്കാരനും മറ്റു രണ്ട് പേരും  വന്ന് അസഭ്യം പറഞ്ഞ് തന്നെ മർദിക്കുകയായിരുന്നുവെന്ന് കൗൺസിലർ പറഞ്ഞു. മൊയ്ദീന്റെ പരാതിയെ തുടർന്ന് മർദിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ള പച്ചക്കറി മൊത്ത വിൽപ്പന കടക്കാരാണ് റോഡരികിലെ നടപ്പാതയിൽ ഉള്ളി ഉണക്കാനിട്ടത്. സംഭവം വഷളായതോടെ പൊലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P P Divya
 today top five news
Seeram Sambasiva Rao IAS
Assault case involving a young actress: Footage of 12 women found on doctor's phone
X

FOLLOW US

ON GOOGLE DISCOVER