കൊച്ചി: കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാഗ്രത. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈകൊള്ളുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോഴിക്കോട് നഗരപരിധിയിൽ പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാൻ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്.
കൊച്ചി നഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാൽ കർശന നടപടിയുണ്ടാകും. പാലക്കാട് ജില്ലയിലും പൊതുനിരത്തിൽ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടിവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates