ലിഫ്റ്റുകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം; കുട്ടികളെ പുറത്തിറക്കരുത്; കോഴിക്കോട് ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും കർശന നിയന്ത്രണം

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.
ലിഫ്റ്റുകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം; കുട്ടികളെ പുറത്തിറക്കരുത്; കോഴിക്കോട് ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും കർശന നിയന്ത്രണം
Updated on
1 min read

കോഴിക്കോട്:  ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ, കേരള എപ്പിഡമിക് ഓർഡിനൻസ് ഭേദഗതി പ്രകാരവും ദുരന്തനിവാരണനിയമം സെക്ഷൻ 30, 34 പ്രകാരവും ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ  കലക്ടർ ഉത്തരവിറക്കി.

ഫ്ലാറ്റുകളിലും, അപ്പാർട്ട്‌മെന്റുകളിലും പൊതുപരിപാടികൾ നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു

ഫ്ലാറ്റുകളുടെയും അപ്പാർട്ടുമെന്റുകളുടെയും പൊതുസ്ഥലങ്ങൾ, കൈവരികൾ എന്നിവ ബ്ലീച്ചിംഡ് പൗഡർ, സോഡിയം ഹൈപ്പോക്ലോറൈറ്റ്എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.

ശുചീകരണത്തിന് നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും (മാസ്‌ക്, ഗ്ലൗസ്, സോപ്പ്,സാനിറ്റെസർ ) ആവശ്യാനുസരണം നൽകേണ്ടതാണ്.

പാർക്കുകൾ അടച്ചിടേണ്ടതാണ്

ജിം, സ്വിമ്മിംഗ് പൂൾ, റിക്രിയേഷണൽ ഏരിയ, ക്ലബ്ബുകൾ എന്നിവ അടച്ചിടേണ്ടതാണ്.

ലിഫ്റ്റുകളിൽ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണം.

ലിഫ്റ്റുകളുടെ ഉൾവശം കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.

ലിഫ്റ്റിന്റെ ബട്ടണുകളും കൈവരികളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ് .

ലിഫ്റ്റിൽനിന്നും പുറത്തിറങ്ങുന്നവർ ഉടൻതന്നെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

അഭ്യൂഹങ്ങൾ പടരാതിരിക്കാൻ അസോസിയേഷനുകൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന് എത്തിയവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടവരും വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാർ ഉറപ്പുവരുത്തേണ്ടതാണ്. ക്വാറന്റൈൻ ലംഘന കേസുകൾ നിർബന്ധമായും പൊലീസിൽ അറിയിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.

60 വയസ്സിനുമുകളിൽ പ്രായമുള്ളവരെ ഫഌറ്റിലെ സെക്യൂരിറ്റിക്ക് നിയോഗിക്കാൻ പാടില്ല.

കുട്ടികൾ പൊതു കളിസ്ഥലങ്ങളിൽ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് വീടിനുള്ളിൽ തന്നെ ഇരുന്ന് കളിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം.

സോഷ്യൽ ഡിസ്റ്റൻസിംഗ്, വ്യക്തി ശുചിത്വം, കെറോണ വൈറസ് വ്യാപനം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണം.

മുതിർന്ന പൗരൻമാർ, ക്യാൻസർ, പ്രമേഹം എന്നീ രോഗങ്ങൾ ബാധിച്ചവർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് അപകട സാധ്യത കൂടുതലായതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.

അവശ്യവസ്തുക്കൾ എത്തിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ഫഌറ്റ് അസോസിയേഷനുകൾ നടപടികൾ സ്വീകരിക്കണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com