ലൈംഗിക പീഡനവും മയക്കുമരുന്ന് ഉപയോഗവും തുടര്‍ക്കഥ; യോഗാ കേന്ദ്രത്തിനെതിരെ മുന്‍ അധ്യാപകന്‍

വിവാദ യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ -  ആലപ്പുഴ സ്വദേശി കൃഷ്ണകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്
 ലൈംഗിക പീഡനവും മയക്കുമരുന്ന് ഉപയോഗവും തുടര്‍ക്കഥ; യോഗാ കേന്ദ്രത്തിനെതിരെ മുന്‍ അധ്യാപകന്‍
Updated on
1 min read

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി യോഗാ കേന്ദ്രത്തിലെ മുന്‍ അധ്യാപകന്‍ രംഗത്ത്. യോഗാ കേന്ദ്രത്തിലെ മുന്‍ അധ്യാപകന്‍ ആലപ്പുഴ സ്വദേശി കൃഷ്ണകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാദ യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പ്രതീഷ് വിശ്വനാഥന്‍ നടത്തുന്ന ഹിന്ദുഹെല്‍പ് ലൈന്‍ വഴിയാണ് കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്. സെന്ററില്‍ എത്തുന്ന പെണ്‍ുകുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും പലപ്പോഴും യോഗാ കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച് വഴങ്ങുന്നില്ലെങ്കില്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും അത് ഉപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തല്‍ പതിവാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഫീസായി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വാങ്ങാറുണ്ടെന്നും ഇങ്ങനെ ലഭിക്കുന്ന തുക ഭൂമിയിടപാടിനും പലിശയ്ക്ക് കൊടുക്കാനുമാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ജീവന് ഭീഷണിയായ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗുരുജി മനോജിന് ഉന്നതരുമായുള്ള ബന്ധം തന്നെ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഭരണത്തിലെ ഉന്നതരുമായും മനോജിന് അടുത്ത ബന്ധമാണുള്ളത്. യോഗാ കേന്ദ്രങ്ങളിലെ പരിപാടികളില്‍ സിഐ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിത്യസാന്നിധ്യമാണ്. യോഗാ കേന്ദ്രത്തില്‍ വിവിധ പരിപാടികള്‍ക്ക് എത്തിയ പൊലീസുകാരുടെ ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com