ലൈംഗികമായി പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചു; പ്രമുഖ സീരിയൽ നടിയുടെ പരാതിയിൽ കേസ് 

 ഐപിസി സംക്ഷന്‍ 376 പ്രകാരം യുവാവിനെതിരെ കായംകുളം പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കായംകുളം: ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിപ്പെട്ട് പ്രമുഖ സീരിയൽ നടി. മലയാളത്തിലെ പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലില്‍ നായിക വേഷം അവതരിപ്പിക്കുന്ന നടിയുടേതാണ് പരാതി. നടി നൽകിയ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തു.

എറണാകുളം സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. ഫോണിലൂടെ പരിചയപ്പെട്ട യുവാവ് സംസാരിച്ച് വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും പല തവണ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് നടി പൊലീസിൽ പറഞ്ഞത്. തന്റെ സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് ഭർത്താവിനും അയൽക്കാർക്കും അയച്ച് നൽകിയെന്നും പരാതിയിൽ പറയുന്നു. 

 ഐപിസി സംക്ഷന്‍ 376 പ്രകാരം യുവാവിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com