ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവര്‍ക്ക് പിടിവീഴും; നിരീക്ഷണത്തിനായി ഡ്രോണുകള്‍ 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ മാന്നാര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു
ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവര്‍ക്ക് പിടിവീഴും; നിരീക്ഷണത്തിനായി ഡ്രോണുകള്‍ 
Updated on
1 min read

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ മാന്നാര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ടെത്തി കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.

നിരത്തുകളില്‍ വാഹനങ്ങളുടെ അതിപ്രസരം കൂടി വരുന്ന പശ്ചാത്തലത്തിലാണ് നടപടി. അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെയും ഒരേ വാഹനം ഒന്നിലധികം പ്രാവശ്യം നിരത്തില്‍ ഇറ്ക്കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com