വഴക്കു പറഞ്ഞ വിരോധത്തിൽ കഴുത്തു ഞെരിച്ച് തള്ളി,  ബഹളം വച്ചപ്പോൾ ചെവിയിൽ അടിച്ചു; വീട്ടമ്മ കൊല്ലപ്പെട്ടു, ചെറുമകൻ കസ്റ്റഡിയിൽ 

മരിച്ചുവെന്ന് മനസ്സിലായപ്പോൾ പ്രതി പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയും  സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു
വഴക്കു പറഞ്ഞ വിരോധത്തിൽ കഴുത്തു ഞെരിച്ച് തള്ളി,  ബഹളം വച്ചപ്പോൾ ചെവിയിൽ അടിച്ചു; വീട്ടമ്മ കൊല്ലപ്പെട്ടു, ചെറുമകൻ കസ്റ്റഡിയിൽ 
Updated on: 
1 min read

തൃശൂർ: വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചെറുമകൻ പൊലീസ് കസ്റ്റഡിയിൽ. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്.  റുഖിയയുടെ മകൾ ഫൗസിയയുടെ മകൻ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്.  വഴക്കു പറഞ്ഞ വിരോധത്തിൽ സവാദ്  നടത്തിയ ആക്രമണം മരണത്തിന് കാരണമായെന്നാണ് പൊലീസ് നി​ഗമനം. 

ലഹരിക്ക് അടിമയായ സവാദ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. സ്വഭാവ ദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തിൽ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു. ചുമരിൽ ഇടിച്ച് വീണ റുഖിയ ബഹളം വച്ചപ്പോൾ ചെവിയിൽ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അൽപസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോൾ സവാദ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയും  സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 

പാലക്കാട് ചെർപ്പുളശ്ശേരിയിൽ താമസിക്കുന്ന സവാദിന്റെ ഉമ്മ ഫൗസിയ ഉപദ്രവം ഭയന്നാണ് മകനൊപ്പം താമസിക്കാത്തത്. റുഖിയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേർത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ്  അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com