

കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലാണ് ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹന്(28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
1,02,27,000 രൂപയും, ഒന്‍പത് ശതമാനം പലിശയും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കണമെന്നാണ് അഡീഷണല്‍ ജില്ല ജഡ്ജി ജയകുമാര്‍ ജോണിന്റെ ഉത്തരവില്‍ പറയുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്രയും വലിയ നഷ്ടപരിഹാര തുക വിധിക്കുക അപൂര്‍വമാണെന്ന് വിപിന്‍ മോഹനന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നു.
സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി നോക്കി വരവെ 2016 ഏപ്രില്‍ 18നാണ് വിപിന്‍ മോഹന് അപകടം പറ്റുന്നത്. കൊല്ലം-ആയൂര്‍ റോഡില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിപിന്‍ ഒരു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വിപിന് ഇപ്പോഴും സംസാര ശേഷി പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates