

കൊച്ചി: കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍, ദേവസ്വം ബോര്‍ഡ് ഇന്നും ഭരിക്കുന്നത് നായര്‍ സമുദായമാണ്. ഏറ്റവുമധികം ദളിത്, ആദിവാസി ക്ഷേത്രങ്ങള്‍ കൈയേറിയതും അവിടെ ബ്രാഹ്മണരെ കൊണ്ട് വന്നു തന്ത്രം ഏല്‍പ്പിച്ച് അവരുടെ മറവില്‍ നിന്ന് കൊണ്ട് ക്ഷേത്രങ്ങള്‍ കൈക്കലാക്കിയതും എന്‍എസ്എസാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. ക്ഷേത്രങ്ങള്‍ എന്നാല്‍ കേരളത്തില്‍ ഏറ്റവും വരുമാനമുള്ള സ്ഥാപനങ്ങള്‍ കൂടിയാണ്. അതില്‍ ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ ക്ഷേത്രമാണ് ശബരിമല. വിട്ടു കളയാന്‍ നല്ല ദണ്ണം ഉണ്ടാകും. അതിനു വേണ്ടി മാത്രമാണ് ഇന്ന് ശ്രീ സുകുമാരന്‍ നായര്‍ സ്ത്രീകളെ ഉപയോഗിച്ച് നാമജപം നടത്തുന്നതെന്നും ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരളം കലാപ ഭൂമിയാക്കാന്‍ നിങ്ങള്‍ നേരിട്ടിറങ്ങുമ്പോള്‍ ജനങ്ങള്‍ തിരിച്ചറിയും ശബരിമല വിവാദം നിങ്ങളുടെ മാത്രം സ്വാര്‍ത്ഥതയുടെ ഫലമാണെന്ന്. സംഘ്പരിവാറുകാരും ബിജെപിയും കോണ്‍ഗ്രസും ഒക്കെ നിങ്ങള്ക്ക് വേണ്ടി ഇഷ്ടമില്ലാത്ത തല്ലിന് ഇറങ്ങിയതാണെന്നു അവര്‍ക്കു തന്നെ ബോധ്യം വന്നിട്ടുണ്ട്.ബ്രാഹ്മണരെ മുന്നില്‍ നിറുത്തി നിങ്ങള്‍ തീയിട്ടു നശിപ്പിച്ച സകല ദൈവങ്ങളുടെയും ശാപം പേറുന്ന ഒന്നാണ് നിങ്ങളുടെ സംഘട ഇന്നെന്നും ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍, ദേവസ്വം ബോര്‍ഡ് ഇന്നും ഭരിക്കുന്നത് നായര്‍ സമുദായമാണ്. ഏറ്റവുമധികം ദളിത്, ആദിവാസി ക്ഷേത്രങ്ങള്‍ കൈയേറിയതും അവിടെ ബ്രാഹ്മണരെ കൊണ്ട് വന്നു തന്ത്രം ഏല്‍പ്പിച്ച് അവരുടെ മറവില്‍ നിന്ന് കൊണ്ട് ക്ഷേത്രങ്ങള്‍ കൈക്കലാക്കിയതും ഇവരാണ്. ബ്രാഹ്മണര്‍ക്കു സ്വന്തമായി ക്ഷേത്രങ്ങള്‍ തീരെ കുറവാണ്. ഒരു മണ്ണാറ ശാലയോ ചക്കുളത്തു കാവോ മറ്റോ കാണും അവര്‍ ഒരിടത്തും വന്നു ഒന്നും സ്വമേധയാ കൈയേറിവരല്ല. എന്റെ അറിവില്‍ ഒരു ആഭാസനായ അധികാര മോഹിയായ പൂജാരിയുമില്ല. ക്ഷേത്രങ്ങള്‍ എന്നാല്‍ കേരളത്തില്‍ ഏറ്റവും വരുമാനമുള്ള സ്ഥാപനങ്ങള്‍ കൂടിയാണ്. അതില്‍ ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ ക്ഷേത്രമാണ് ശബരിമല. വിട്ടു കളയാന്‍ നല്ല ദണ്ണം ഉണ്ടാകും. അതിനു വേണ്ടി മാത്രമാണ് ഇന്ന് ശ്രീ സുകുമാരന്‍ നായര്‍ സ്ത്രീകളെ ഉപയോഗിച്ച് നാമജപം നടത്തുന്നത്. ഇന്നലെ പറഞ്ഞപോലെ പാവപ്പെട്ട നിരവധി നായര്‍ സ്ത്രീകള്‍ കണ്ടവരുടെ വീട്ടില്‍ എച്ചിലെടുത്തും, ആശുപത്രിയില്‍ കക്കൂസ് കഴുകിയും അമ്പലങ്ങള്‍ തൂത്തു വെടിപ്പാക്കി അവിടെയുള്ള ട്രസ്റ്റികളുടെ ലൈംഗിക ചൂഷണത്തിന് വിധേയരായി കഴിയുകയും ചെയ്യുന്നുണ്ട്.?അവരെയൊന്നും ചടടനും വേണ്ട ഒരു നാമ ജപക്കാര്‍ക്കും വേണ്ട. കേരളം കലാപ ഭൂമിയാക്കാന്‍ നിങ്ങള്‍ നേരിട്ടിറങ്ങുമ്പോള്‍ ജനങ്ങള്‍ തിരിച്ചറിയും ശബരിമല വിവാദം നിങ്ങളുടെ മാത്രം സ്വാര്‍ത്ഥതയുടെ ഫലമാണെന്ന്. സംഘ്പരിവാറുകാരും ബിജെപിയും കോണ്‍ഗ്രസും ഒക്കെ നിങ്ങള്ക്ക് വേണ്ടി ഇഷ്ടമില്ലാത്ത തല്ലിന് ഇറങ്ങിയതാണെന്നു അവര്‍ക്കു തന്നെ ബോധ്യം വന്നിട്ടുണ്ട്.ബ്രാഹ്മണരെ മുന്നില്‍ നിറുത്തി നിങ്ങള്‍ തീയിട്ടു നശിപ്പിച്ച സകല ദൈവങ്ങളുടെയും ശാപം പേറുന്ന ഒന്നാണ് നിങ്ങളുടെ സംഘട ഇന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates