

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും അനുവദനീയമല്ലെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നുവരെ കോളേജില്‍ നിന്നും പുറത്താക്കാമെന്നും ഹൈക്കോടതി ചെയ്യാനല്ല പഠിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തുന്നതെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പഠനം നിര്‍ത്തി പോകണമെന്നും കോടതി പറഞ്ഞു.
പൊന്നാനി എംഈഎസ് കോളേജാണ് കോടതിയെ സമീപിച്ചത്. കോളേജില്‍ എസ്എഫ്‌ഐ നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകിരച്ചിരുന്നു. ഇതേ തുടര്‍ന്ന് കോളേജില്‍ എസ്എഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ കേളേജില്‍ ടെന്റ് കെട്ടി സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചാണ് സുപ്രധാനമായ നിര്‍ദ്ദേശം നല്‍കിയത്.
കോളേജില്‍ സമരവും പ്രകടനും പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് വരുന്നത് പഠിക്കാനാണ്, അവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ടെങ്കില്‍ അത് സമരത്തിലൂടെയല്ല നേടിയെടുക്കേണ്ടത്. ്അതിന് നിയമപരമായ മാര്‍ഗങ്ങള്‍ തേടണം. സമരം ചെയ്യുന്നത് തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നീതിപൂര്‍വമല്ലെന്ന് ബോധ്യമള്ളതിനാലാണ് സമരം ചെയ്ത് കാര്യങ്ങള്‍ നേടാനുള്ള ശ്രമമെന്നും കോടതിയുടെ നിരീക്ഷണം.
കോളേജില്‍ ഇത്തരത്തിലുള്ള സമരം നടക്കുമ്പോള്‍ കോളേജ് മാനേജ്‌മെന്റ് പൊലീസിനെ വിവരം അറിയിക്കണം. സമരപന്തല്‍ പൊളിച്ചുമാറ്റാനുള്ള അധികാരവും സ്‌കൂള്‍ അധികൃതര്‍ക്കുണ്ട്.ക്യാംപസിന് സമീപത്തോ ഇത്തരം സമരപന്തലുകളോ സത്യാഗ്രഹമോ പാടില്ലെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യസംവിധാനത്തില്‍ ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും ക്യാംപസുകളില്‍. രാഷ്ട്രീയം നടത്താന്‍ വരുന്നവര്‍ പഠനം ഉപേക്ഷിക്കുന്നതാണ് നല്ലത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക്ക് കൗണ്‍സിലിനെയോ കോടതിയെ സമീപിക്കാമെന്നും ഹൈ്‌ക്കോടതി വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates