വിവാഹമോചനത്തിനായി വിദേശത്തു നിന്ന് നേരെ കോടതിയിലേക്ക്; യുവതിയെ ഇറക്കിവിട്ട് ജഡ്ജി

വിദേശത്തു നിന്നെത്തിയിട്ടും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിരീക്ഷണത്തില്‍ കഴിയാതെ കോടതിയില്‍ എത്തിയതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്
വിവാഹമോചനത്തിനായി വിദേശത്തു നിന്ന് നേരെ കോടതിയിലേക്ക്; യുവതിയെ ഇറക്കിവിട്ട് ജഡ്ജി
Updated on
1 min read

മൂവാറ്റുപുഴ: കുടുംബക്കോടതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി വിദേശത്തുനിന്നെത്തിയ മുണ്ടക്കയം സ്വദേശിയായ യുവതിയെ കുടുംബക്കോടതി
ജഡ്ജി കോടതിയില്‍ നിന്നും പുറത്തിറക്കി വിട്ടു. വിദേശത്തുനിന്നും എത്തിയതാണെന്നും ഉടനെ തിരിച്ചുപോകേണ്ടതിനാല്‍ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനുമായാണ് യുവതി കോടതിയില്‍ എത്തിയത്.വിദേശത്തു നിന്നെത്തിയിട്ടും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിരീക്ഷണത്തില്‍ കഴിയാതെ കോടതിയില്‍ എത്തിയതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്.

ഇവരോട് ഇറങ്ങിപ്പോകാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി ഇവരോടു കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചാണു പറഞ്ഞു വിട്ടത്. ഇവര്‍ പിന്നീട് ആശുപത്രിയില്‍ എത്തിയതായി വിവരം ലഭിച്ചുവെന്നു പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com