വീടിന്റെ പൂമുഖത്ത് അലങ്കാരത്തിനായി സ്ഥാപിച്ച ജലസംഭരണിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

വീടിന്റെ പൂമുഖത്ത് അലങ്കാരത്തിനായി സ്ഥാപിച്ച ജലസംഭരണിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു
വീടിന്റെ പൂമുഖത്ത് അലങ്കാരത്തിനായി സ്ഥാപിച്ച ജലസംഭരണിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു
Updated on
1 min read

കോഴിക്കോട്: വീടിനുള്ളില്‍ അലങ്കാരത്തിനായി സ്ഥാപിച്ച ജലസംഭരണിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. കോട്ടക്കുന്ന് കീഴ്‌ക്കോട്ട സ്വപ്നപുരി വീട്ടില്‍ അഞ്ചുല്‍ നമ്പാലയുടെ ഏകമകള്‍ ഡിയാനയാണ് മരിച്ചത്. 

പൂമുഖത്തെ തറഭാഗം നിറഞ്ഞ് നില്‍ക്കുന്ന ജലസംഭരണിയില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. ഇതിനു നടുവില്‍ ചില്ലുപാലം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വേണം വീട്ടിനകത്തേക്ക് കടക്കാന്‍. ഇതിനിരുവശവും സുരക്ഷ കൈവരികളില്ലാത്തതിനാല്‍ കുഞ്ഞ് വഴുതി വീണതാകുമെന്നാണ് കരുതുന്നത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ട്യത്. അമ്മ കുട്ടിക്ക് ഭക്ഷണം കൊടുത്ത് പാത്രം അകത്ത് വെക്കാന്‍ പോയതായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമാനില്‍ എഞ്ചിനീയറായ അഞ്ചുല്‍ ഇന്ന് രാവിലെ നാട്ടിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com