വൈക്കത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

യുവാക്കള്‍ ബൈക്കില്‍ തലയോലപ്പറമ്പിലേക്കും, ലോറി വൈക്കം ഭാഗത്തേക്കും വരികയുമായിരുന്നു.
വൈക്കത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
Updated on: 
1 min read

കോട്ടയം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൈക്കത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വൈക്കം അക്കരപ്പാടം കോണിപറമ്പില്‍ അരുണ്‍ (25), വല്ലകം വഴുതക്കാട്ട് ശ്രീനിവാസന്റെ മകന്‍ ശ്രീശ്യാം (24) എന്നിവരാണ് മരിച്ചത്. വൈക്കം വടയാറില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വടയാര്‍ പാലത്തിനു സമീപമായിരുന്നു അപകടം.

വൈക്കം വടയാറില്‍ വെച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ ബൈക്കില്‍ തലയോലപ്പറമ്പിലേക്കും, ലോറി വൈക്കം ഭാഗത്തേക്കും വരികയുമായിരുന്നു. അപകടത്തില്‍ ബൈക്കും, യുവാക്കളും ലോറിക്കടിയില്‍പ്പെടുകയായിരുന്നു. 

ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് യുവാക്കളെ പുറത്തെടുത്തത്. അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com