വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ രഹസ്യമൊഴി; ഒളിവിലുള്ള വൈദികരെ അറസ്റ്റ് ചെയ്‌തേക്കും

വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പരാതിക്കാരി.
വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ രഹസ്യമൊഴി; ഒളിവിലുള്ള വൈദികരെ അറസ്റ്റ് ചെയ്‌തേക്കും
Updated on
1 min read

കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പരാതിക്കാരി. മജിസ്‌ട്രേറ്റിന്  നല്‍കിയ രഹസ്യമൊഴിയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ വൈദികരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.മറ്റ് രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com