തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ഇളവുകൾ അടുത്ത മാസം ആദ്യ വാരം മുതൽ നൽകുന്ന ബില്ലുകളിൽ ഉൾപ്പെടുത്തുമെന്നു കെഎസ്ഇബി. ആനുകൂല്യങ്ങൾ മുഴുവൻ ഗാർഹിക ഉപഭോക്താക്കൾക്കും ലഭിക്കും. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരിയും കോവിഡ് 19നെ തുടർന്നുള്ള ലോക്‌ഡോൺ സമയത്തെ ഉപഭോഗ വർധനവും കണക്കിലെടുത്താണ് ഇളവുകൾ അനുവദിക്കുക.
ഈ വർഷം ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ബില്ലുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിൽ തുക ഇതിനകം അടച്ചവർക്കു തുടർന്നുള്ള ബില്ലുകളിൽ സബ്സിഡി ക്രമപ്പെടുത്തി നൽകും. ഇതുവരെ ബിൽ അടയ്ക്കാത്തവർക്ക് 5 ഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. ഗഡുകളുടെ എണ്ണം അഞ്ചായി വർദ്ധിപ്പിച്ചിട്ടുണ്ട്. സെക്ഷൻ ഓഫീസിലോ 1912 എന്ന കാൾ സെന്റർ നമ്പറിലോ അറിയിച്ച് തവണകൾ ക്രമീകരിക്കാവുന്നതാണ്. തവണകൾ ആവശ്യമില്ലാത്തവർക്കു നിലവിൽ ലഭിച്ച ബിൽതുകയുടെ 70 ശതമാനം മാത്രം ഇപ്പോൾ അടച്ചാൽ മതിയാകും. ബാക്കിതുക തുടർന്നുള്ള ബില്ലുകളിൽ ഇളവുകൾ ഉൾപ്പെടുത്തി നൽകും.
ജൂലൈ ആദ്യ ആഴ്ചമുതൽ നൽകുന്ന വൈദ്യുതിബില്ലുകൾ ഇളവുകൾ ഉൾപ്പെടുത്തി ഉള്ളതായിരിക്കും. ആദ്യമായി ഓൺലൈൻ മുഖേന പണമടയ്ക്കുന്നവർക്കു ബിൽ തുകയുടെ 5 %, പരമാവധി 100 രൂപ വരെ കാഷ് ബാക്ക് ആയി നൽകുന്ന ആനുകൂല്യം ഡിസംബർ 31വരെ നീട്ടിയിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates