ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് ; ആശങ്കയേറുന്നു 

മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും രണ്ട് കടകളിലെ ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്
ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് ; ആശങ്കയേറുന്നു 
Updated on: 
1 min read

തൃശൂര്‍ : തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും രണ്ട് കടകളിലെ ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 

ഇതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞദിവസം എട്ടുപേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളാണ്.

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവിഭാഗം അറിയിച്ചു. അതിനിടെ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ഒരു വയസ്സുള്ള കുട്ടി അടക്കം നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com