ശബരിമല ദർശനത്തിനൊരുങ്ങി ഏഴ് ട്രാൻസ്ജൻഡറുകൾ; മല കയറ്റം അൽപ്പ സമയത്തിനകം

ശബരിമലയിൽ ദർശനം നടത്താനൊരുങ്ങി ഏഴ് ട്രാൻസ്ജൻഡേഴ്സ് പൊലീസ് സുരക്ഷ തേടി. എറണാകുളം സ്വദേശികളാണ് ഇവർ. പുലർച്ചെ കടന്നു പോകുന്ന അയ്യപ്പഭക്തൻമാർക്കൊപ്പം മലകയറാൻ പോവുകയാണെന്നും സംഘം വ്യക്തമാക്കി
ശബരിമല ദർശനത്തിനൊരുങ്ങി ഏഴ് ട്രാൻസ്ജൻഡറുകൾ; മല കയറ്റം അൽപ്പ സമയത്തിനകം
Updated on
1 min read

നിലയ്ക്കൽ: ശബരിമലയിൽ ദർശനം നടത്താനൊരുങ്ങി ഏഴ് ട്രാൻസ്ജൻഡേഴ്സ് പൊലീസ് സുരക്ഷ തേടി. എറണാകുളം സ്വദേശികളാണ് ഇവർ. പുലർച്ചെ കടന്നു പോകുന്ന അയ്യപ്പഭക്തൻമാർക്കൊപ്പം മലകയറാൻ പോവുകയാണെന്നും സംഘം വ്യക്തമാക്കി.  മുൻ വർഷങ്ങളിൽ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. 

വ്രതാനുഷ്ഠാനത്തോടെ ദർശനത്തിനെത്തുന്ന തങ്ങൾക്ക് മതിയായ സൗകര്യം നൽകണമെന്ന് സാമൂഹ്യ നീതി വകുപ്പിന് കഴിഞ്ഞ ദിവസമാണ് ഇവർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട കളക്ടർക്കും അപേക്ഷ നൽകിയിരുന്നു. ഇവരെ കൂടാതെ കോട്ടയം , കൊല്ലം ജില്ലകളിൽ നിന്നുള്ള ട്രാൻസ്ജൻഡേഴ്സും സർക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com