ശബരിമല വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തർ; ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുന്നു- പികെ കുഞ്ഞാലിക്കുട്ടി

ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിഷയത്തിൽ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണ്
ശബരിമല വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തർ; ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുന്നു- പികെ കുഞ്ഞാലിക്കുട്ടി
Updated on
1 min read

തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിഷയത്തിൽ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണ്. കോടതികൾ ജനഹിതം മനസിലാക്കണം, നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികൾ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com