ശബരിമല സ്ത്രീ പ്രവേശനം : കേരള കോണ്‍ഗ്രസിന്റെ സര്‍വ മത പ്രാര്‍ത്ഥനയും ഉപവാസവും കോട്ടയത്ത്

കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെ.എം. മാണി നേതൃത്വം നല്‍കും
ശബരിമല സ്ത്രീ പ്രവേശനം : കേരള കോണ്‍ഗ്രസിന്റെ സര്‍വ മത പ്രാര്‍ത്ഥനയും ഉപവാസവും കോട്ടയത്ത്
Updated on: 
1 min read

കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിവിധ കേരള കോണ്‍ഗ്രസുകള്‍ ഇന്ന് കോട്ടയത്ത് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കേരളകോണ്‍ഗ്രസിന്റ 55ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെ.എം. മാണി എംഎല്‍എ നേതൃത്വം നല്‍കും. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും നഗരത്തില്‍ പ്രകടനം നടത്തും. എരുമേലിയില്‍ പി.സി. ജോര്‍ജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാര്‍ത്ഥനയും.

ശബരിമല സ്ത്രീപ്രവേശന വിധിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നതായും, ഇതിനെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനിടെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഹിന്ദു സംഘടനകള്‍ സമരം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com