ശബരിമലയിലെ പ്രായപരിശോധന നിര്‍ത്തിവെക്കണം, സുരക്ഷ നല്‍കണം ; ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍

യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ബിന്ദു ആവശ്യപ്പെടുന്നു
ശബരിമലയിലെ പ്രായപരിശോധന നിര്‍ത്തിവെക്കണം, സുരക്ഷ നല്‍കണം ; ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍
Updated on
1 min read

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചു. ശബരിമല ദര്‍ശനത്തിന് പൊലീസ് നടത്തുന്ന പ്രായപരിശോധന നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കണം. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാന്‍ കഴിയണം. യുവതീപ്രവേശനം തടയുന്നവര്‍ക്കെതിരെ നടപടി വേണം. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം.

ആറു കാര്യങ്ങളാണ് ഹര്‍ജിയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെടുന്നത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ബിന്ദു ആവശ്യപ്പെടുന്നു. ശബരിമല വിഷയം വിശാല ബെഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ ഇതിന്റെ പേരില്‍ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കില്ലെന്ന് സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതി പ്രവേശം കോടതി സ്‌റ്റേ ചെയ്യാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമെന്യേ ശബരിമലയില്‍ പോകാനുള്ള സാഹചര്യം ഒരുക്കണം. ഇപ്പോള്‍ പ്രായപരിശോധന നടത്തുന്ന സമ്പ്രദായം ഉടന്‍ നിര്‍ത്തണം. ആചാരത്തിന്റെ പേരില്‍ യുവതികളെ തടയുന്നത് ഭക്തരുടെ പേരില്‍ ഒരു സംഘമാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇവര്‍ക്ക് ഒരുപറ്റം  ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. ഇവര്‍ക്കെതിരെയും നടപടി വേണമെന്ന് ഹര്‍ജിയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com